അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ല; ഐസക്‌

October 19, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ലോട്ടറികേസില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐ അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സി.ബി.ഐ അന്വേഷണം നടത്താന്‍ സംസ്ഥാനം ആവശ്യപ്പെടുന്നതുവരെ കാത്തു നില്‍ക്കേണ്ട ആവശ്യമില്ല. കേന്ദ്രത്തിന് നടപടിയെടുക്കാം. സാന്റിയാഗോ മാര്‍ട്ടിനെ പോലെ തട്ടിപ്പുകാരെ കയറൂരി വിടുന്നത് കേന്ദ്രസര്‍ക്കാരാണ്.

ഇന്ത്യമുഴുവന്‍ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ആര്‍ക്കും എതിര്‍പ്പില്ല. ഇതിന് സംസ്ഥാനത്തിന്റെ അനുവാദത്തിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം