ടി.പി. വധം; സി.ബി.ഐ അന്വേഷിക്കണം: ആര്‍.എം.പി

September 4, 2012 കേരളം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആര്‍എംപി നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ടി.പി. വധക്കേസിന്റെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണ്. സര്‍ക്കാരും ഉദ്യോഗസ്ഥരും കേസന്വേഷണത്തില്‍ ആത്മാര്‍ഥ കാട്ടിയിട്ടുണ്ട്.  എന്നാല്‍ തുടരന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയാകും. ഭരണം മാറിമാറി വരുന്ന സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ക്ക് ഇനിയുള്ള അന്വേഷണം പ്രയാസമാകും. കേസന്വേഷിച്ച ഉദ്യോഗസ്ഥരെ സി.പി.എം പട്ടിക തയാറാക്കി ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യം മനസിലാക്കി സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം.

വധഗൂഢാലോചനയില്‍ പങ്കുള്ള സിപിഎം ഉന്നതരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സിബിഐയ്ക്കു കഴിയുമെന്ന് ടി.പിയുടെ ഭാര്യ കെ.കെ.രമ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം