ധനമന്ത്രി കെ.എം. മാണി ലണ്ടനില്‍

September 4, 2012 കേരളം

തിരുവനന്തപുരം: ബ്രിട്ടീഷ് ഹൌസസ് ഓഫ് പാര്‍ലമെന്റില്‍ ആറിനു നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു തിങ്കധനമന്ത്രി കെ.എം. മാണി  ലണ്ടനിലേക്കു തിരിച്ചു.

നാലരപതിറ്റാണ്ടിലേറെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും രണ്ടു പതിറ്റാണ്ടിലേറെ മന്ത്രിയായിരിക്കുകയും പത്തു ബജറ്റുകള്‍ അവതരിപ്പിക്കുകയും ചെയ്തു റിക്കാര്‍ഡ് സൃഷ്ടിച്ച ധനമന്ത്രി കെ.എം. മാണിയെ ബ്രിട്ടനിലെ കാബിനറ്റ് മന്ത്രിമാര്‍, എംപിമാര്‍, കേംബ്രിഡ്ജ്, ഓക്സ്ഫഡ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് തുടങ്ങിയ സര്‍വകലാശാലകളിലെ പ്രഫസര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ആദരിക്കുന്നത്.

സമ്മേളനത്തില്‍ ബ്രിട്ടീഷ് ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍മാന്‍ അധ്യക്ഷനായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം