മൈക്കല്‍ ക്ലാര്‍ക് ഡങ്കന്‍ അന്തരിച്ചു

September 4, 2012 രാഷ്ട്രാന്തരീയം

ലോസാഞ്ചലസ്:  പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കല്‍ ക്ലാര്‍ക് ഡങ്കന്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്  അന്ത്യം സംഭവിച്ചത്.

പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, കുങ് ഫു പാണ്ട, ഡേയര്‍ഡെവിള്‍, ബ്രദര്‍ ബെയര്‍, ഡെല്‍ഗോ, സിന്‍ സിറ്റി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മുപ്പതാം വയസ്സിലാണ് അദ്ദേഹം അഭിനയലോകത്തേക്ക് തിരിയുന്നത്. 1999 ല്‍ റിലീസ് ചെയ്ത ഗ്രീന്‍ മൈല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം