സലാലയില്‍ വാഹനാപകടത്തില്‍ രണ്ടു മരണം: ഒരാള്‍ മലയാളി

September 4, 2012 രാഷ്ട്രാന്തരീയം

സലാല: ഒമാനിലെ സലാല ആദമില്‍ ഇന്നലെ വൈകിട്ടു നടന്ന വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി മാത്യു അഗസ്റ്റിന്‍, ഗ്വാളിയോര്‍ സ്വദേശി ശ്രേയസ് എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷാര്‍ജയില്‍ നിന്ന് സലാലയിലേക്ക് പോയതായിരുന്നു മാത്യു ഗസ്റ്റിന്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം