ശ്രീലങ്കന്‍ തീര്‍ത്ഥാടകര്‍ക്കുനേരെ ആക്രമണം

September 4, 2012 ദേശീയം

ചെന്നൈ: ശ്രീലങ്കന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ തമിഴ്‌നാട്ടില്‍  ആക്രമണം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്കു പോയ ശ്രീലങ്കന്‍ സംഘത്തെയാണ് ആക്രമിച്ചത്. ഇതേതുടര്‍ന്ന് ശ്രീലങ്കന്‍ പൗരന്മാര്‍ തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിവിലക്ക് ഏര്‍പ്പെടുത്തി.

കഴിഞ്ഞയാഴ്ച തഞ്ചാവൂരില്‍ തീര്‍ത്ഥാനടത്തിനെത്തിയ  ശ്രീലങ്കന്‍ പൗരന്മാര്‍ക്കു നേരെ കയ്യേറ്റശ്രമമുണ്ടായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ചെന്നൈയിലെ ശ്രീലങ്കന്‍ കോണ്‍സുലേറ്റ് നിര്‍ദേശിക്കുമ്പോള്‍ മാത്രമേ ഇനി ലങ്കന്‍ പൗരന്മാര്‍   തമിഴ്‌നാട്ടിലെത്താവൂ എന്നും വിദേശകാര്യമന്ത്രാലയം   വാര്‍ത്താക്കുറിപ്പില്‍   അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം