പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിക്കാന്‍ സാധ്യത

September 4, 2012 ദേശീയം

ന്യൂഡല്‍ഹി: ഡീസലിന് നാലുമുതല്‍ അഞ്ചുരൂപയും പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും വര്‍ധിപ്പിക്കാന്‍ സാധ്യത. പാലമെന്‍റ്  സമ്മേളനം അവസാനിച്ചാലുടന്‍ വിലവര്‍ദ്ധന നടപ്പിലാക്കാനാണ് സാധ്യത.

ഈ മാസം 1ന് പെട്രോളിന്റെ വില വര്‍ധിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ പാര്‍ലമെന്റിന്‍റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനാല്‍ ഇത് മാറ്റിവയ്ക്കുകയായിരുന്നു. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 113 ഡോളറിനോടടുക്കുന്ന സാഹചര്യത്തില്‍ ഇനി പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് എണ്ണകമ്പനികളുടെ നിലപാട്. പെട്രോളിന് ലിറ്ററിന് 5 രൂപ വര്‍ധിപ്പിക്കാനാണ് ആലോചന.

ഡീസല്‍ ലിറ്ററിന് 20 രൂപയാണ് ഇപ്പോള്‍നഷ്ടം നേരിടുന്നതെന്നാണ് എണ്ണകമ്പനികളുടെ വാദം. ഇത് കാരണം അടിയന്തരമായി  5രൂപയ്ക്കടുത്ത് വര്‍ധിപ്പിക്കണമെന്നതാണ് എണ്ണക്കമ്പനികളുടെ ആവശ്യം. ഡീസല്‍ വിലവര്‍ദ്ധിപ്പിക്കുന്നതിന് രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്നതിനാല്‍ വെള്ളിയാഴ്ച പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ ശേഷം ചര്‍ച്ചയാകാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം