ടാങ്കര്‍ ദുരന്തം: ലോറി ഉടമയ്‌ക്കെതിരെ കേസെടുത്തു

September 4, 2012 കേരളം

കണ്ണൂര്‍: ചാലയില്‍ ദുരന്തത്തിനിടയാക്കിയ ടാങ്കര്‍ ലോറി ഉടമ തമിഴ്‌നാട് നാമക്കല്‍ സ്വദേശി ദുരൈരാജിനെ പ്രതിചേര്‍ത്ത് പൊലീസ് കണ്ണൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അതിനിടെ മീന്‍വണ്ടി ഇടതുവശത്തുകൂടി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന കണ്ണയ്യന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ടാങ്കര്‍ ഉടമ ദുരൈരാജിനെ അറസ്റ്റ് ചെയ്യാന്‍   പൊലീസ് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം