യുഎസ് ഓപ്പണ്‍: സാനിയ, പെയ്സ് സഖ്യങ്ങള്‍ പുറത്ത്

September 4, 2012 കായികം

ന്യൂഡല്‍ഹി: യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ സാനിയ മിര്‍സയുടെയും ലിയാണ്ടര്‍ പെയ്സിന്റെയും സഖ്യങ്ങള്‍ പുറത്തായി. റഷ്യന്‍ താരം യെലേന വെസ്നിനയുമൊത്ത് മത്സരിച്ച പെയ്സ് ചെക് താരങ്ങളായ ലൂസി ഹ്രദേക്കാ- ഫ്രാന്റിസേക് സെര്‍മാക് സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. സ്കോര്‍ 6-7, 5-7.

ബ്രട്ടീഷ് താരം കോളിന്‍ ഫ്ളെമിങുമൊത്ത് മത്സരിച്ച സാനിയ ചെക് താരം ക്വെത്ത പെഷ്ചെകെ, പോളണ്ട് താരം മാര്‍സിന്‍ മറ്റ്കോവ്സ്കി സഖ്യത്തോടാണ് അടിയറവ് പറഞ്ഞത്.  3-6, 5-7 എന്ന സ്കോറിനായിരുന്നു ചെക്-പോളണ്ട് സഖ്യം വിജയിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം