മട്ടന്നൂര്‍ നഗരസഭ ഭരണം എല്‍.ഡി.എഫിന്

September 5, 2012 പ്രധാന വാര്‍ത്തകള്‍

കണ്ണൂര്‍: എല്‍.ഡി.എഫ്  മട്ടന്നൂര്‍ നഗരസഭ ഭരണം നിലനിര്‍ത്തി. 34 വാര്‍ഡുകളില്‍ 20 വാര്‍ഡുകളില്‍ വിജയിച്ചാണ് ഇടതുപക്ഷം ഭരണം നിലനിര്‍ത്തിയത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് എല്‍.ഡി.എഫ് നഗരസഭയില്‍ അധികാരത്തിലെത്തുന്നത്. അതേസമയം യു.ഡി.എഫ് നില ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്‍.ഡി.എഫിന്റെ കോട്ടയായ മട്ടന്നൂരില്‍ യു.ഡി.എഫ് ഇത്തവണ വന്‍ മുന്നേമാണുണ്ടാക്കിയത്. കഴിഞ്ഞ തവണ ആറ് സീറ്റ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 14 സീറ്റ് നേടിയിട്ടുണ്ട്.

പുതുതായി രൂപവത്കരിച്ച മൂന്നു സീറ്റുകളും യു.ഡി.എഫ് നേടി. നഗരസഭ രൂപീകരിച്ചനാള്‍ മുതല്‍ എല്‍.ഡി.എഫാണ് മട്ടന്നൂര്‍ ഭരിക്കുന്നത്. മട്ടന്നൂര്‍ നഗരസഭയുടെ ചരിത്രത്തില്‍ യു.ഡി.എഫിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. മുസ്‌ലിം ലീഗ് മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയിച്ചു.

തിരഞ്ഞെടുപ്പില്‍ ആകെ  83.86 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.  2007-ല്‍ 81.8 ശതമാനമായിരുന്നു പോളിങ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍