സ്ഥാനക്കയറ്റത്തിന് സംരണം: സഭയില്‍ ഉന്തും തള്ളും; ബില്‍ പാസ്സായില്ല

September 5, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: പിന്നാക്കവിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്ന ഭരണഘടനഭേദഗതി ബില്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയ ബിഎസ്പി, എസ്പി അംഗങ്ങള്‍ പരസ്പരം കൈയ്യേറ്റം നടത്തിയതിനെ   തുടര്‍ന്ന് ബില്‍ ചര്‍ച്ചയ്‌ക്കെടുക്കാനാകാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കല്‍ക്കരിപ്പാടം അഴിമതിക്കെതിരെ ബിജെപി നടത്തിവരുന്ന പ്രതിഷേധത്തിന് ശേഷം 12 മണിക്കാണു പട്ടികവിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിനു സംവരണം ശുപാര്‍ശ ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്‍ സര്‍ക്കാര്‍ രാജ്യസഭിയില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്ററികാര്യമന്ത്രി വി. നാരായണസ്വാമിയാണ് ബില്‍അവതരിപ്പിച്ചത്. തുടക്കം മുതല്‍ തന്നെ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത് ബിഎസ്പി എത്തിയതോടെ വാക്കേറ്റത്തിനും കയ്യാംകളിക്കും സഭ വേദിയായി. സീനിയറിനെ ജൂനിയറും ജൂനിയറിനെ സീനിയറുമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്പി നേതാവ് മുലായം സിങ് ആരോപിച്ചു. എസ്പി അംഗം നരേഷ് അഗര്‍വാളും ബിഎസിപി അംഗം അവതാര്‍സിങും തമ്മില്‍ പിടിവലിയും ഉന്തും തള്ളുമുണ്ടായി.

രാഷ്ട്രീയതാല്‍പര്യം മാത്രമാണു ബില്ലിനെ എതിര്‍ക്കുന്നവര്‍ക്കുള്ളതെന്നു മായാവതിയും കുറ്റപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍