കാബൂള്‍: ചാവേറാക്രമണത്തില്‍ 25 മരണം

September 5, 2012 രാഷ്ട്രാന്തരീയം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ ചാവേറാക്രമണത്തില്‍ 25 പേര്‍ മരിച്ചു. ജില്ലാ ഗവര്‍ണറുടെ മകനും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു.

വിദൂര അതിര്‍ത്തി ഗ്രാമമായ ദര്‍ ബാബയില്‍ ഒരു ഗോത്രനേതാവിന്റെ ഖബറടക്കത്തിനെത്തിയവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. നൂറുകണക്കിനാളുകള്‍ ചടങ്ങിനെത്തിയിരുന്നു. ഗവര്‍ണര്‍ ഹമേശാ ഗുല്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു.   ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം