മല്ലിക ഷെറാവത്ത് മണ്ണാറശ്ശാലയില്‍ ദര്‍ശനം നടത്തി

October 19, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

ഹരിപ്പാട്: പ്രശസ്ത ബോളിവുഡ് താരം മല്ലിക ഷെറാവത്ത് തിങ്കളാഴ്ച മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മല്ലിക നാഗകന്യകയായി വേഷമിടുന്ന ബോളിവുഡ് ചിത്രം ‘ഹിസ്’ ഒക്ടോബര്‍ 22ന് ഉത്തരേന്ത്യയില്‍ റിലീസ് ചെയ്യുന്നതു പ്രമാണിച്ചായിരുന്നു ക്ഷേത്രദര്‍ശനം. ഈ ചിത്രം സര്‍പ്പാരാധനയുമായി ബന്ധപ്പെട്ടതാണ്. പകുതി ഭാഗവും കേരളത്തിലായിരുന്നു ചിത്രീകരണം. മണ്ണാറശാലയും ചിത്രത്തില്‍ വരുന്നുണ്ട്.
ഹിന്ദിക്കു പുറമേ ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും ഈ ചിത്രം തയ്യാറാക്കിയിട്ടുണ്ടെന്ന് മല്ലികയ്‌ക്കൊപ്പമുണ്ടായിരുന്ന മലയാളിയായ നിര്‍മാതാവ് ഗോവിന്ദ്‌മേനോന്‍ പറഞ്ഞു.
ഹോളിവുഡ് സംവിധായകന്‍ ജന്നിഫര്‍ ലിന്‍ജാണ് ഈ ചിത്രം ഒരുക്കിയത്. എം.ഡി. നാലപ്പാടിന്റെ ഭാര്യയും ‘ഹിസ്’ എന്ന ചിത്രത്തിലെ അഭിനേത്രിയുമായ ലക്ഷ്മീബായിയും മല്ലികയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം