എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

September 6, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന എബിവിപി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാല്‍ മരിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റു. കണ്ണൂരിലും എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം