കോവളം കൊട്ടാരം വീണ്ടും വിവാദമാകുന്നു: സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് വി.എസ്

September 7, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച കോവളം കൊട്ടാരം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊട്ടാരം പൈതൃകസ്വത്തായി കണക്കാക്കി സര്‍ക്കാരിന്റെ സംരക്ഷിത സ്മാരകമാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കോവളം കൊട്ടാരം ഒരു സ്വകാര്യ കമ്പനിയ്ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പുറത്തുവന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് വി.എസ് ഈ ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഔട്ട് അജണ്ടയായി കോവളം കൊട്ടാരം ഒരു മലയാളി വ്യവസായിയുടെ കമ്പനിയ്ക്ക് കൈമാറാന്‍ തീരുമാനിച്ചതായി  വാര്‍ത്ത വന്ന സാഹചര്യത്തിലാണ് വി.എസിന്റെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍