ടി.പി വധം: വാഹനം കണ്ടെടുത്തു

September 7, 2012 കേരളം

കോഴിക്കോട്: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ  2009 ല്‍ വധിക്കാന്‍ കൊലയാളികള്‍ പിന്തുടര്‍ന്ന വാഹനം പോലീസ് കണ്ടെടുത്തു. വാഹനത്തിന്‍റെ ഇപ്പോഴത്തെ ഉടമ പോലീസില്‍ ഹാജരാക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന സന്തോഷിനെയും പോലീസ് കസ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം കസ്റഡിയിലെടുക്കാഞ്ഞതിനാല്‍ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് കഴിഞ്ഞ ദിവസം പോലീസ് നീട്ടിവെച്ചിരുന്നു. 2009 ആഗസ്റ്റില്‍ ഗൂഡാലോചനയും തുടര്‍ന്ന് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഒരു ഡസനോളം പ്രാവശ്യം വധശ്രമവും നടന്നുവെന്നാണ് കേസ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം