ഇന്ന് ശ്രീകൃഷ്ണ ജയന്തി

September 5, 2015 കേരളം

തിരുവനന്തപുരം: ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമായി ഭക്തര്‍ ആഘോഷിക്കുന്ന അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കമായി. രാജ്യത്തെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും വിശേഷ പൂജകള്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ  പ്രശസ്തമായ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഭക്തജനത്തിരക്കുണ്ടായി.

ഉത്തരേന്ത്യയില്‍ ജന്മാഷ്ടമിയെന്നും ഗോകുലാഷ്ടമി എന്നും കൃഷ്ണാഷ്ടമി എന്നും മറ്റും അറിയപ്പെടുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. കേരളീയര്‍ അഷ്ടമി രോഹിണിയാണ് ശ്രീകൃഷ്ണ ജയന്തി ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തെ മഹാവിഷ്ണു ക്ഷേത്രങ്ങളിലും പ്രത്യേകം പൂജകള്‍ ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം