മുന്‍ എം.എല്‍.എ ആര്‍ പ്രകാശം അന്തരിച്ചു

September 8, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവും ആറ്റിങ്ങല്‍ മുന്‍ എം.എല്‍.എയുമായ ആര്‍ പ്രകാശം(85) അന്തരിച്ചു. കോവളം എം.എല്‍.എയായ ജമീല പ്രകാശം മകളാണ്. തിരുമലയിലുള്ള ജമീല പ്രകാശത്തിന്റെ വസതിയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

1954 ലിലെ തിരുകൊച്ചി അസംബ്ലിയില്‍ അംഗമായിരുന്ന അദ്ദേഹം 1953 മുതല്‍ 1956 വരെ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. ഒന്നാം കേരള നിയമസഭയിലാണ് അദ്ദേഹം ആറ്റിങ്ങല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന അദ്ദേഹം നിരവധി തൊഴില്‍ സമരങ്ങള്‍ നയിച്ച് ജയില്‍വാസവും അനുഭവിച്ചു. ‘കേരള ട്രേഡ് യൂണിയന്‍ ചരിത്രം’ എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. ജനയുഗം പത്രത്തിന്റെ സഹപത്രാധിപരമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് ആറ്റിങ്ങലില്‍ നടക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍