പ്രമുഖ ടെലിവിഷന്‍ താരം അപകടത്തില്‍ മരിച്ചു

September 8, 2012 ദേശീയം

മുംബൈ: പ്രമുഖ ടെലിവിഷന്‍ താരവും ബി.ജെ.പി നേതാവ് ഉമാഭാരതിയുടെ പി.എയുടെ മകളുമായ നീരള്‍ ഭരദ്വാജാണ് അപകടത്തില്‍ മരിച്ചത്. ഒട്ടേറെ സീരിയലുകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ മികവ് തെളിയിച്ച താരമായിരുന്നു  നീരള്‍ ഭരദ്വാജ്. അവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അതിവേഗത്തിലെത്തിയ ഹോണ്ട സിറ്റി കാറിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം