അമേരിക്കയില്‍ കൊടുംകാറ്റില്‍ മൂന്നു പേര്‍ മരിച്ചു

September 8, 2012 രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓക്ലഹോമ സ്റേറ്റിലാണ് കൊടുംകാറ്റില്‍ മൂന്നു പേര്‍ മരിച്ചത്. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാവുന്ന മൊബൈല്‍ വീട്ടില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്. ഇവരുടെ വീട് കൊടുംകാറ്റില്‍ തകര്‍ന്നു. പലയിടത്തും വൈദ്യുതി മുടക്കവും ഗതാഗത തടസവും ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പോലും സ്ഥാനചലനമുണ്ടാക്കുന്ന ശക്തമായ കാറ്റാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ പല റോഡിലും തലങ്ങും വിലങ്ങും കിടക്കുകയാണ്. ഗതാഗത തടസമുണ്ടാകാനുള്ള പ്രധാന കാരണം ഇതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം