ഗുരുവായൂരില്‍ ശോഭായാത്ര നടന്നു

September 8, 2012 കേരളം

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന
വര്‍ണ്ണശബളമായ ശോഭയാത്ര

ഫോട്ടോ: ബാബുരാജ് ഗുരുവായൂര്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണശബളമായ ശോഭയാത്ര നടന്നു. മുല്ലത്തറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഉറിയടിക്കുശേഷം ആരംഭിച്ച ശോഭയാത്ര ഗുരുവായൂര്‍ ക്ഷേത്രം വലംവച്ച് നാരായണാലയത്തില്‍ നിന്നും പ്രസാദസ്വീകരണത്തിനു ശേഷം ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സമാപിച്ചു.

ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്ത ശോഭായത്രയില്‍ നൂറോളം ബാലികാ ബാലന്‍മാര്‍ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷത്തിലെത്തിയത് കൗതുകമായി. ശോഭായാത്ര കാണുന്നതിനായി റോഡിനിരുവശത്തും ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു.

ശോഭായാത്രയ്ക്കു മുന്നോടിയായി മുല്ലത്തറ ഭഗവതി ക്ഷേത്രത്തിനുമുന്നില്‍ നടന്ന ഉറിയടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം