എല്‍എന്‍ജി വിതരണശൃംഖലയുടെ ആദ്യഘട്ടം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും

September 8, 2012 കേരളം

കൊച്ചി: എല്‍എന്‍ജി വിതരണശൃംഖലയുടെ ആദ്യഘട്ടം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. പുതുവൈപ്പിനില്‍ നിന്ന് ഉദ്യോഗമണ്ഡലിലേക്കും അമ്പലമുകളിലേക്കുമുള്ള പൈപ്പ് പൂര്‍ത്തിയായി. ആറുകിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിന് ആയിരം കോടി രൂപ വരുമാനം ലഭിക്കുമെന്നും കരുതപ്പെടുന്നു.
ഫാക്ട്, ടിസിസി, ബിപിസിഎല്‍, എച്ച്ഒസിഎല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് എല്‍എന്‍ജി ഇനി പൈപ്പിലൂടെ വീടുകളിലേക്ക് പാചകവാതകം എത്തിക്കുന്നതാണ് രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇതോടെ എല്‍പിജി വിലയില്‍ കുറവുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം