സെക്രട്ടേറിയേറ്റ് അസിസ്റന്റ്: സൗജന്യ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു

September 9, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗവ.പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ സെക്രട്ടേറിയറ്റ് അസിസ്റന്റ് പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനത്തിനു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/വര്‍ഗ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

പരിശീലനാര്‍ഥികള്‍ക്കു സ്റൈപന്റ് ലഭിക്കും. ആറുമാസത്തിനകമുള്ള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 12നുമുമ്പ് തിരുവനന്തപുരം ആയുര്‍വേദ കോളജിനുസമീപം കുന്നുംപുറത്തു പ്രവര്‍ത്തിക്കുന്ന ഗവ.പ്രി-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0471-2463441.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍