പാക് ക്രിക്കറ്റ് താരങ്ങളെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ല: താക്കറെ

September 9, 2012 പ്രധാന വാര്‍ത്തകള്‍

മുംബൈ: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളെ മുംബൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ. ശിവസേനയുടെ മുഖപത്രമായ സാംനയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ കരസേനയുടെ അധികാരം തന്നില്‍ ഏല്‍പിച്ചാല്‍ ഒരു മാസത്തിനകം അത്ഭുതം സംഭവിപ്പിക്കുമെന്നും കാര്യങ്ങളെല്ലാം ശരിയാക്കുമെന്നും താക്കറെ പറഞ്ഞു.

അയോധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം മുസ്ലീങ്ങളാണ് മുംബൈയില്‍ കലാപം തുടങ്ങിയത്. ആസാദ് മൈതാനിയില്‍ ഉണ്ടായ അക്രമണവും ആസാമില്‍ ഉണ്ടായ അക്രമണങ്ങളും ആസൂത്രിതമാണ്. ഗോധ്രാ കൂട്ടക്കൊല വരെ ആസൂത്രിതമാണ്. പാക്കിസ്ഥാനില്‍ നിന്നും ബംഗ്‌ളാദേശില്‍ നിന്നുമുളള ഒരൊറ്റ ഭീകരവാദിയെയും വെറുതെ വിടില്ലെന്നും താക്കറെ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍