പിണറായി വിജയന്‍ സ്വന്തമായി ലാഭമുണ്ടാക്കിയതിനു തെളിവില്ലെന്നു സി.ബി.ഐ

September 10, 2012 കേരളം

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സ്വന്തം നിലയ്ക്ക് സാമ്പത്തിക ലാഭമുണ്ടാക്കിയതിനു തെളിവില്ലെന്നു സിബിഐ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അറിയിച്ചു. ജി.കാര്‍ത്തികേയന് അഴിമതിയില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും സിബിഐ കോടതിയില്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ ഹര്‍ജികളിലും വിടുതല്‍ ഹര്‍ജിയിലും വാദം തുടരും. ഈ മാസം 14നു കേസ് വീണ്ടും പരിഗണിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം