പാകിസ്ഥാനില്‍ സ്ഫോടനത്തില്‍ 10 മരണം

September 10, 2012 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു.  40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരാച്ചിനാര്‍ ഖുറം ഏജന്‍സിയിലെ കശ്മീര്‍ചൗക്കിലാണ് സഫോടനമുണ്ടായത്. വാഹനത്തില്‍ ബോംബ് വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഈ ഭാഗത്തേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിച്ച ശേഷമായിരുന്നു സ്‌ഫോടനം. ഗോത്രവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് സ്‌ഫോടനം.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം