അഭിഭാഷക മാര്‍ച്ചില്‍ സംഘര്‍ഷം

October 20, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലേയ്ക്ക് അഭിഭാഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വഞ്ചിയൂര്‍ കോടതി പരിസരത്തുവെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

ബിനു എന്ന അഭിഭാഷകനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് അഭിഭാഷകര്‍ മാര്‍ച്ച് നടത്തിയത്.  സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം