ലോട്ടറി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് ചിദംബരം

October 20, 2010 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ലോട്ടറി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. പാര്‍ലമെന്റ് പാസ്സാക്കിയ ലോട്ടറി ബില്ലില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈ വ്യവസ്ഥകള്‍ അനുസരിച്ച് ലോട്ടറി മാഫിയയ്‌ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരിനുമേല്‍ കുറ്റം കെട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍