ഐസ്ക്രീം പാര്‍ലര്‍ അട്ടമറിക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം

September 11, 2012 കേരളം

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ അട്ടമറിക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സാക്ഷിമൊഴികളുടെ വിശദാംശങ്ങളും ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിക്കുകയും ചെയ്തു. സാക്ഷിമൊഴികളുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് പരാമര്‍ശിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം