ജയിലിലെ അക്രമം: ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കി

September 11, 2012 കേരളം

കണ്ണൂര്‍: ജയിലില്‍ അക്രമപ്രവര്‍ത്തനങ്ങള്‍‌ നടത്തിയതിന് സൌമ്യ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും സെല്ലിലെ രഹസ്യകാമറ തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

രാവിലെ 11.15 ന് രണ്ടു പോലീസുകാര്‍ക്കൊപ്പമാണ് ഗോവിന്ദച്ചാമിയെ കോടതിയില്‍ എത്തിച്ചത്. യാതൊരു കൂസലുമില്ലാതെ കാണപ്പെട്ട ഗോവിന്ദച്ചാമിയെ കോടതി നടപടികള്‍ക്കുശേഷം 20 മിനിട്ടിനുള്ളില്‍ തിരിച്ച് ജയിലിലേക്കു കൊണ്ടുപോയി. കേസ് ഈ മാസം 26 ലേക്കു മാറ്റിവച്ചു. വധശിക്ഷ വിധിച്ച് സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചയുടന്‍ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ജീവനക്കാരെ ആക്രമിക്കുകയും സെല്ലിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം