വ്യാജമദ്യം: തിരുവനന്തപുരം ഡിവിഷനില്‍ 1633 റെയ്ഡുകള്‍ നടത്തി

September 11, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ സ്പിരിറ്റിന്റെയും വ്യാജമദ്യത്തിന്റെയും ഉല്പാദനവും വിതരണവും തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.  24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.  ലഭിക്കുന്ന പരാതികളിന്മേല്‍ സത്വര നടപടികള്‍ സ്വീകരിച്ചു.  ജൂലൈ 20 മുതല്‍ സെപ്റ്റംബര്‍ 2 വരെ തിരുവനന്തപുരം ഡിവിഷനില്‍ ആകെ 1633 റെയിഡുകള്‍ നടത്തി.    218 അബ്കാരി കേസ്സുകളും, 8 എന്‍ഡിപിഎസ് കേസ്സുകളും രജിസ്റ്റര്‍ ചെയ്തു.  മുന്‍കേസ്സുകളില്‍ അറസ്റ്റ് ചെയ്യേണ്ടതായ 24 പ്രതികളുള്‍പ്പെടെ 227 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

1812 ലിറ്റര്‍ സ്പിരിറ്റ്, 103 ലിറ്റര്‍ ചാരായം, 62.5 ലിറ്റര്‍ വ്യാജ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 512 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 8.303 കി.ഗ്രാം ഗഞ്ചാവ്, 4035 ലിറ്റര്‍ കോട, 206 ലിറ്റര്‍ അരിഷ്ടം, 9 വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്്.  ലൈസന്‍സ് സ്ഥാപനങ്ങളില്‍ 289 പരിശോധനകള്‍ നടത്തി 225 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു.  പോലീസ്, വനം, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് 26 സംയുക്ത റെയിഡുകളും നടത്തിയിട്ടുണ്ട്.  വ്യാജമദ്യ ഉല്പാദനം, വിതരണം, കടത്ത്, സ്പിരിറ്റ് കടത്ത് തുടങ്ങിയ അബ്കാരി കുറ്റക്യത്യങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട എക്‌സൈസ് ഉദേ്യാഗസ്ഥരെ അറിയിക്കണമെന്നും തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.ജി.പ്രമോദ് ചന്ദ്രന്‍ അറിയിച്ചു.  പ്രധാന എക്‌സൈസ് ഓഫീസുകളുടെ ടെലിഫോണ്‍ നമ്പരുകള്‍ :- എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, തിരുവനന്തപുരം – 0471- 2473149, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, തിരുവനന്തപുരം- 0471- 2312418.  എക്‌സൈസ് സര്‍ക്കില്‍ ഓഫീസ്, തിരുവനന്തപുരം- 0471- 2348447, നെയ്യാറ്റിന്‍കര – 0471-2222380, നെടുമങ്ങാട്- 0472- 2802227, ആറ്റിങ്ങല്‍ – 0470- 2622386.  എക്‌സൈസ് ചെക്ക് പോസ്റ്റ് അമരവിള- 0471- 2221776.

പ്രാധാനപ്പെട്ട ഉദേ്യാഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍:- അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, തിരുവനന്തപുരം- 0471-2312418, 9496002861.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം- 9400069403. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം- 9400069413.  കഴക്കൂട്ടം- 9400069414. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നെയ്യാറ്റിന്‍കര- 9400069409.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നെയ്യാറ്റിന്‍കര- 9400069415.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അമരവിള- 9400069416.  തിരുപുറം- 9400069417.  കാട്ടാക്കട- 9400069418.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആറ്റിങ്ങല്‍ – 9400069407.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ചിറയിന്‍കീഴ് – 9400069423.  വര്‍ക്കല- 9400069424. കിളിമാനൂര്‍- 9400069422.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്- 9400069405.  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, നെടുമങ്ങാട്- 9400069420.  വാമനപുരം- 9400069421.  ആര്യനാട്- 9400069419.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ചെക്ക് പോസ്റ്റ്, അമരവിള- 9400069411.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍