തിരഞ്ഞെടുപ്പ് കമ്മീഷന്‍ തോമസ് ഐസക്കിനോട് വിശദീകരണം തേടി

October 20, 2010 മറ്റുവാര്‍ത്തകള്‍

കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആരാഞ്ഞു. പരവൂറില്‍ തിരഞ്ഞെടുപ്പ് യോഗത്തിനിടെ  ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക് നടത്തിയ പ്രസ്താവനയാണ് പരാതിയ്ക്ക് ആധാരം.  കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ് ഷാനവാസ് ഖാന്‍ ആണ് ധനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍