തിയറ്റര്‍ ഉടമകള്‍ 20നു സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നു

September 11, 2012 മറ്റുവാര്‍ത്തകള്‍

കൊച്ചി: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ 20നു സംസ്ഥാന വ്യാപക സൂചനാപണിമുടക്കു നടത്തുമെന്നു കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്റ്റോബര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കു നടത്താനാണു തീരുമാനം.

വൈദ്യുതി ചാര്‍ജ് അമിതമായി വര്‍ധിച്ചിരിക്കെ തിയറ്ററുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. ടിക്കറ്റ് ചാര്‍ജ് പരമാവധി വര്‍ധിപ്പിച്ചതിനാല്‍ ഇനിയൊരു വര്‍ധന സാധ്യമല്ല. ടിക്കറ്റ് ചാര്‍ജ് വര്‍ധനയ്ക്കനുസരിച്ചു ഡിസ്ട്രിബ്യൂഷന്‍ ഷെയറിലും നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. സര്‍വീസ് ചാര്‍ജ് രണ്ടു രൂപയില്‍നിന്ന് അഞ്ചു രൂപയായി വര്‍ധിപ്പിക്കണമെന്നും മറ്റു സംസ്ഥാനങ്ങളിലെ പോലെ ഭാഷാചിത്രങ്ങള്‍ക്കുളള ടാക്സ് ഒഴിവാക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍