‘ആത്മ സമീക്ഷ’ ഇന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെ അനന്തപുരിയില്‍

September 12, 2012 കേരളം

തിരുവനന്തപുരം: പ്രമുഖ ആത്മീയ പ്രഭാഷകന്‍ എല്‍.ഗിരീഷ് കുമാര്‍ നയിക്കുന്ന ‘ആത്മസമീക്ഷ’ എന്ന പ്രഭാഷണ പരമ്പര അനന്തപുരിയിലെ അഭേദാശ്രമം ഹാളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെ നടക്കും. ആത്മീയ ഉന്നമനത്തിനായി ഇരിങ്ങാലക്കുട ശ്രീപുരം ട്രസ്റ്റാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ദിവസവും വൈകുന്നേരം 6 മുതല്‍ പ്രഭാഷണം ആരംഭിക്കും.

ആര്‍ഷഭാരതത്തിന്റെ അമൂല്യസമ്പത്തായ ആദ്ധ്യാത്മികതയുടെ പ്രസക്തിയെക്കുറിച്ച് സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനായി മനുഷ്യന്‍ ഈശ്വരീയത്വത്തെ തിരിച്ചറിയുന്നതിനായുള്ള പ്രഭാഷണങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം