ഊര്‍ജ്ജസംരക്ഷണ അടുപ്പുകള്‍: അനര്‍ട്ട് സഹായം നല്‍കും

September 12, 2012 കേരളം

തിരുവനന്തപുരം: മെച്ചപ്പെട്ട വിറകടുപ്പുകള്‍ വീടുകളിലും സ്‌കൂളുകളിലും സ്ഥാപിക്കുന്നതിന് സഹായവുമായി അനെര്‍ട്ട് പുതിയ പദ്ധതികളുമായി അനെര്‍ട്ട് എത്തുന്നു.  2500 രൂപയോളം നിര്‍മ്മാണ ചെലവുളള മെച്ചപ്പെട്ട പുകയില്ലാത്ത അടുപ്പുകള്‍ എസ്.ടി., എസ്.സി., വിഭാഗക്കാര്‍ക്കും  സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ വീട് നിര്‍മ്മിച്ചവര്‍ക്കും പൂര്‍ണ്ണമായും സൗജന്യമായാണ് നിര്‍മ്മിച്ച് നല്‍കുക.  ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപ സബ്‌സിഡി നല്‍കും.  കൂടാതെ സ്‌കൂളുകളിലും അംഗന്‍വാടികളിലും കുട്ടികള്‍ക്ക് ആഹാരം പാചകം ചെയ്യുന്നതിനായി കമ്മ്യുണിറ്റി അടുപ്പ് (വലിയ അടുപ്പ്) രണ്ട് എണ്ണം വീതം നിര്‍മ്മിച്ചു നല്‍കുന്നതിനും പദ്ധതിയുണ്ട്.  ഇതിനായി ഒരു അടുപ്പിന് 6250 രൂപാ വീതം സബ്‌സിഡി നല്‍കും.  ഇതിനായുളള അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ നേരിട്ട് നല്‍കാവുന്നതാണ്.  സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കുമുളള അപേക്ഷകള്‍ സ്ഥാപന മേധാവി മുഖേന നല്‍കാം.  ഇത് സംബന്ധിച്ചിട്ടുളള കൂടുതല്‍ വിവരങ്ങള്‍ക്ക് ശാസ്തമംഗലം പട്ടാണിക്കുന്ന് ലൈനില്‍ സ്ഥിതി ചെയ്യുന്ന അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0471- 2314137.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം