66 കെ.വി ഇലക്ട്രിക് ടവര്‍ തകര്‍ത്ത് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

September 12, 2012 കേരളം

ആലുവ: തോട്ടയ്ക്കാട്ടുകര ജംഗ്ഷനു സമീപം ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പേപ്പര്‍ റോള്‍ കയറ്റിവന്ന കണ്ടെയ്‌നറാണ് മീഡിയനിലെ ഇലക്ട്രിക് ടവറിന്റെ ഫൗണ്ടേഷനിലിടിച്ച് മറിഞ്ഞത്.

എമേര്‍ജിംഗ് കേരള ഉദ്ഘാടനത്തോടനുബന്ധിച്ച് നെടുമ്പാശേരി എയര്‍പോര്‍ട്ടു മുതല്‍ വന്‍ സുരക്ഷ ഉണ്ടായിരിക്കെയാണ് അപകടം നടന്നത്. ദേശീയപാത സ്തംഭിച്ചതിനാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടിരിക്കയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം