ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസില്‍ തിരുവനന്തപുരത്തിന് കിരീടം

October 20, 2010 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ദക്ഷിണ മേഖലാ സ്‌കൂള്‍ ഗെയിംസില്‍ ജൂനിയര്‍ -സീനിയര്‍ വിഭാഗങ്ങളിലായി 17 ഇനങ്ങളില്‍ ഒന്നാമതെത്തിയ തിരുവനന്തപുരം ജില്ല കിരീടം ചൂടി. ആകെ ഒന്‍പതിനങ്ങളില്‍ ഒന്നാമതെത്തിയ എറണാകുളത്തിനാണ് രണ്ടാം സ്ഥാനം.

സീനിയര്‍ വിഭാഗത്തില്‍ 10 ഒന്നാം സ്ഥാനം, രണ്ട് രണ്ടാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം,  ജൂനിയര്‍ വിഭാഗത്തില്‍ ഏഴ് ഒന്നാം സ്ഥാനവും 10 രണ്ടാം സ്ഥാനവും നാലു മൂന്നാം സ്ഥാനവും ആതിഥേയര്‍ക്കുണ്ട്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ എറണാകുളമാണ് രണ്ടാമത്. ജൂനിയര്‍ വിഭാഗത്തില്‍ ഏഴ് ഒന്നാം സ്ഥാനം, ആറ് രണ്ടാം സ്ഥാനം, നാല് മൂന്നാം സ്ഥാനം എന്നിവ എറണാകുളത്തിനു ലഭിച്ചപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ അവര്‍ക്ക് രണ്ട് ഒന്നാം സ്ഥാനം, ആറ് രണ്ടാം സ്ഥാനം, മൂന്ന് മൂന്നാം സ്ഥാനം എന്നിവയാണുള്ളത്.

സീനിയര്‍ വിഭാഗത്തില്‍ രണ്ട് ഒന്നാം സ്ഥാനം, ഒരു രണ്ടാം സ്ഥാനം, അഞ്ചു മൂന്നാം സ്ഥാനം എന്നിവയുമായി കോട്ടയം മൂന്നാമതെത്തിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ നാല് ഒന്നാം സ്ഥാനം, ഒരു രണ്ടാം സ്ഥാനം, രണ്ട് മൂന്നാം സ്ഥാനം എന്നിവയുമായി കൊല്ലം മൂന്നാമതെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍