റഷ്യയില്‍ വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു

September 12, 2012 രാഷ്ട്രാന്തരീയം

മോസ്കോ: റഷ്യയില്‍ വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. കിഴക്കന്‍ റഷ്യയിലെ കാംചാത്കയിലെ പലാങ്ക ഗ്രാമത്തിലാണ് വിമാനം തകര്‍ന്നത്. 12 യാത്രക്കാരും പൈലറ്റ് ഉള്‍പ്പെടെ രണ്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. നാലു പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്റനോവ് ആന്‍-28 വിഭാഗത്തില്‍ പെട്ട വിമാനമാണ് തകര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം