യുഎസ് സ്ഥാനപതി റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

September 12, 2012 രാഷ്ട്രാന്തരീയം

ലിബിയ: ലിബിയയിലെ യുഎസ് സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്‌ലാം വിരുദ്ധമെന്ന് ആരോപിക്കപ്പെട്ട അമേരിക്കന്‍ സിനിമയ്‌ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് യുഎസ് സ്ഥാനപതി കൊല്ലപ്പെട്ടത്. യുഎസ് കോണ്‍സുലേറ്റിലെ മറ്റ് മൂന്നു ജീവനക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോണ്‍സുലേറ്റ് കെട്ടിടത്തിന് അക്രമികള്‍ പിന്നീട് തീവയ്ക്കുകയായിരുന്നു.

ആക്രമണങ്ങളെ തുടര്‍ന്ന് കോണ്‍സുലേറ്റിലെ ജീവനക്കാരെ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റി. ഈജിപ്റ്റില്‍ കെയ്‌റോയിലുള്ള അമേരിക്കന്‍ എംബസിക്കു മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം