കഞ്ചാവു പിടികൂടി

September 12, 2012 മറ്റുവാര്‍ത്തകള്‍

ആലുവ: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് 25 കിലോഗ്രാം കഞ്ചാവ്  എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ കെ.കെ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. രണ്ടു ടാറ്റാ സുമോ കാറുകളും ഒരാളും പിടിയിലായിട്ടുണ്ട്. സുമോ കാറില്‍ കഞ്ചാവുമായെത്തിയ രാജാക്കാട് സ്വദേശി അപ്പുക്കുട്ടന്‍ (42) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് പ്രതിയുടെ ഭാര്യബന്ധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു സുമോ കാര്‍ കൂടി പിടിച്ചെടുത്തത്. ഇരു കാറുകളിലും മുകളിലായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക അറയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

പ്രത്യേക തരത്തിലുള്ള കേബിളുകള്‍ വലിച്ച് തുറക്കാവുന്ന രീതിയിലാണ് രഹസ്യ അറകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഒരറയില്‍ ഏതാണ്ട് 100 കി.ഗ്രാം കഞ്ചാവ് കൊള്ളുമെന്ന് പോലീസ് പറഞ്ഞു. ഒറീസയില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് സൂചന. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍