വിശദീകരണം പാര്‍ട്ടി പറഞ്ഞിട്ടല്ല: പിണറായി

October 20, 2010 മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ലോട്ടറി വിഷയത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വീണ്ടും വിശദീകരണം നല്‍കിയത് പാര്‍ട്ടി പറഞ്ഞിട്ടല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂര്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച കൊച്ചി പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ ലോട്ടറി പ്രശ്‌നം ഉദ്യോഗസ്ഥന്‍മാരുടെ തലയില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അവരെക്കൊണ്ട് ശരിയായ വിധത്തില്‍ കാര്യങ്ങള്‍ ചെയ്യിപ്പിക്കേണ്ടവര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ ലോട്ടറി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനും മന്ത്രിസഭയ്ക്കും പിഴവ് പറ്റിയിട്ടില്ലെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി തിരുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍