വിവരാവകാശ കമ്മീഷനില്‍ നിയമപശ്ചാത്തലമുള്ളവരെ നിയമിക്കണം: സുപ്രീംകോടതി

September 13, 2012 ദേശീയം

ന്യൂഡല്‍ഹി: വിവരാവകാശ കമ്മീഷനില്‍ നിയമപശ്ചാത്തലമുള്ളവരെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിയമവുമായി കൂടുതല്‍ ബന്ധപ്പെട്ടാണ് വിവരാവകാശ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിയമപശ്ചാത്തലമുണ്ടാകണമെന്നും കാണിച്ച് നമിത് ശര്‍മയെന്ന ആള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ആവശ്യത്തെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു.

കമ്മീഷന്‍ അംഗങ്ങളെല്ലാം നിയമപശ്ചാത്തലമുള്ളവരാകണമെന്ന് നിര്‍ബന്ധമാക്കാന്‍ പറ്റില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ജസ്റീസുമാരായ എ.കെ പട്നായിക്, സ്വതന്തര്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇപ്പോള്‍ വിവരാവകാശ കമ്മീഷനിലെ എട്ട് അംഗങ്ങളില്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ ഉള്‍പ്പെടെ ആര്‍ക്കും നിയമപശ്ചാത്തലമില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം