എമേര്‍ജിംഗ് കേരള രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കും: മുഖ്യമന്ത്രി

September 13, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

കൊച്ചി: എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ കലണ്ടറില്‍ എമേര്‍ജിംഗ് കേരളയെ രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എമേര്‍ജിംഗ് കേരള 2012 ഒരു തുടക്കം മാത്രമാണ്. രാജ്യത്തും പുറത്തുമുള്ള സംരംഭകരും നിക്ഷേപകരുമായി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ബന്ധത്തിന്റെ ആരംഭമാണിതെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറയുന്നു.

പരിസ്ഥിതി, സംസ്കാരം, പാരമ്പര്യം തുടങ്ങിയ കേരളത്തിന്റെ സവിശേഷതകളെല്ലാംതന്നെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  എമേര്‍ജിംഗ് കേരള ഡെലിഗേറ്റുകള്‍ക്ക് തയാറാക്കി നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം