500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിരക്ക് വരുന്നു

September 13, 2012 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിമാസം 500 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നു  പുതിയ നിരക്ക് ഈടാക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ 6.50 പൈസ നിരക്കിലും വൈകിട്ട് ആറു മുതല്‍ രാത്രി 10 വരെ 7.80 പൈസ നിരക്കിലും രാത്രി 10 മുതല്‍ രാവിലെ 6 വരെ 5.85 പൈസ നിരക്കിലുമായിരിക്കും തുക ഈടാക്കുക. ജനുവരി മുതലാകും പുതിയ നിരക്ക് ഈടാക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം