ഇന്ത്യ-ദക്ഷിണകൊറിയ സാമൂഹിക സുരക്ഷാ കരാറില്‍ ഒപ്പുവെച്ചു

October 20, 2010 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യയും ദക്ഷിണ കൊറിയയും സാമൂഹിക സുരക്ഷാ കരാറില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രൊഫഷണലുകളുടെ സഞ്ചാരവും വ്യാപാര-നിക്ഷേപങ്ങളും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരാര്‍ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും കൊറിയയിലെ വ്യാപാരമന്ത്രി കിം ജോങ് ഹൂങ്ങും ചൊവ്വാഴ്ച സോളിലാണ് കരാര്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഇരു രാജ്യങ്ങളും തുടങ്ങിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കരാര്‍ ഉണ്ടാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍