സ്വര്‍ണം പവന് 280 രൂപ വര്‍ദ്ധിച്ചു

September 14, 2012 കേരളം

കൊച്ചി: സ്വര്‍ണവില ചരിത്രത്തിലാദ്യമായി പവന് 24000 രൂപയിലെത്തി. ഇന്ന് 280 രൂപയാണ് പവന് വര്‍ധിച്ചത്. 24160 രൂപയാണ് ഇന്നത്തെ പവന്‍ വില. ആഗോളവിപണിയില്‍ ഉണ്ടായ വിലക്കയറ്റമാണ് ഇന്ത്യയിലും വര്‍ദ്ധിക്കാന്‍ കാരണം. ഗ്രാമിന് 35 രൂപ കൂടി. 3020 രൂപയാണ് ഗ്രാമിന്റെ വില. ഇതാദ്യമായാണ് ഗ്രാമിന് 3000 രൂപ കടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം