ഇന്ത്യന്‍ വിമാനകമ്പനികളില്‍ വിദേശമൂലധനം അനുവദിക്കും

September 14, 2012 ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനകമ്പനികളിലേക്ക് വിദേശ വ്യോമയാന കമ്പനികള്‍ക്ക് ഓഹരിനിക്ഷേപത്തിനുള്ള അനുവാദം സംബന്ധിച്ച് ഇന്നു ചേരുന്ന കേന്ദ്ര കാബിനറ്റ് തീരുമാനമെടുക്കും. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ഇതു സഹായകമാകും. എയര്‍ ഇന്ത്യയില്‍ വിദേശമൂലധനം അനുവദിക്കില്ലെന്ന വ്യവസ്ഥയിലാണു തൃണമൂലിന്റെ പിന്തുണ. കേബിള്‍ ടിവിയടക്കമുള്ള പ്രക്ഷേപണ മേഖലകളില്‍ 74 ശതമാനം വിദേശമൂലധനം അനുവദിക്കാനുള്ള നിര്‍ദേശവും ഇന്നു ചര്‍ച്ചചെയ്യും. ടിവി ചാനലിനും റേഡിയോയ്ക്കും 24 ശതമാനം പരിധി തുടരും. ആറു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം