വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ രാഷട്രീയമില്ല: ആന്റണി

September 14, 2012 കേരളം

കൊച്ചി: രാജ്യത്ത് വികസനപദ്ധതികള്‍ കൊണ്ടുവരുന്നതിലും നടപ്പിലാക്കുന്നതിലും രാഷ്ട്രീയമില്ലെന്നും അവ ജനക്ഷേമത്തിനു വേണ്ടിയുള്ള  തുടര്‍ പ്രക്രിയയാണെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു.  മറൈന്‍ഡ്രൈവില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരുകള്‍ ആരംഭിച്ച പദ്ധതികള്‍ തുടര്‍ന്നുള്ള സര്‍ക്കാരുകള്‍ മുന്നോട്ടുകൊണ്ടുപോകുകയും പൂര്‍ത്തീകരിക്കുകയുമാണു ചെയ്യുന്നത്. കൊച്ചി മെട്രോ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ മുന്‍ യുഡിഎഫ് സര്‍ക്കാരാണ്.

2003 മുതല്‍ മെട്രോ പദ്ധതിക്കായി ശ്രമം നടത്തിയ പ്രഫ. കെ.വി. തോമസ്, ഡല്‍ഹി മെട്രോ പദ്ധതിയുടെ ശില്‍പ്പി ഇ. ശ്രീധരന്‍ എന്നിവരെ ആന്റണി അഭിനന്ദിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം