മുന്‍ ഡിജിപിയുടെ വീട്ടില്‍ മോഷണം

September 14, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുന്‍ ഡിജിപി രമേശ് ചന്ദ്രഭാനുവിന്റെ പാറ്റൂര്‍ തമ്പുരാന്‍ മുക്കിലെ വീട്ടില്‍ ഇന്നലെ രാത്രിയിലായിരുന്നു മോഷണം നടന്നത്. ഡിജിറ്റല്‍ ക്യാമറകളും വിളക്കുകളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.  ജനല്‍പാളി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

മോഷണം നടന്ന വിവരം ഇന്നു രാവിലെയാണ് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പേട്ട പോലീസിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും മോഷണ വിവരമറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പോലീസ് സംഘവും ഡോഗ്‌സ്‌ക്വാഡും വിരലയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പേട്ട പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍