കല്‍ക്കരിപ്പാടം ക്രമക്കേട്: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

September 14, 2012 ദേശീയം

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ക്ക് ലൈസന്‍സുകള്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നതിനെ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടിസ് അയച്ചു. എട്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു കല്‍ക്കരി മന്ത്രാലയത്തിനോടാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്.

അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിച്ചതിനും കരാര്‍ ലംഘനം നടത്തിയതിനും എന്തു നടപടികളാണു സ്വീകരിച്ചതെന്നും കോടതി ആരാഞ്ഞു. സിഎജി ഭരണഘടനാ സ്ഥാപനമാണെന്നും സിഎജിയുടെ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം